റാന്നി : പൊതു വിദ്യാലയങ്ങൾ സമൂഹത്തിന്റെ പൊതുഇടം എന്ന ധാരണ ഊട്ടി ഉറപ്പിക്കാനും സ്കൂൾ പ്രവേശനോത്സവത്തിന് സമൂഹ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കുടമുരുട്ടി ഗവ യൂ പി സ്കൂളിൽ കയ്യൊപ്പ് കൂട്ടായ്മ നടത്തി. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി ഉദ്ഘാടനം ചെയ്തു. റാന്നി ബി.പി.സി ഷാജി എ സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലക്കൽ, പഞ്ചായത്ത് മെമ്പർമാരായ സോണിയ മനോജ്, സന്ധ്യ അനിൽ, ഓമന പ്രസന്നൻ, പി ടി എ പ്രസിഡന്റ് മഞ്ജു വിനോദ്, പ്രധാമധ്യാപകന്റെ ചുമതല വഹിക്കുന്ന പി.എന്‍ സെബാസ്റ്റ്യൻ, അംഗണവാടി അധ്യാപിക ഉഷ സഞ്ജയ്, അധ്യാപകരായ ലീന സൂസൻ ജോസ്, കൃപ ക്ലിമിഷ്, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.
കുടമുരുട്ടി ഗവ യൂ പി സ്കൂളിൽ കയ്യൊപ്പ് കൂട്ടായ്മ നടത്തി
RECENT NEWS
Advertisment