രാജ്യത്ത് വീണ്ടും സിക്ക വൈറസ് ; രോഗം സ്ഥിരീകരിച്ചത് 25 പേർക്ക്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : രാജ്യത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു. കാൺപൂരിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചകേരി കന്റോൺമെന്റ് ഏരിയയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36 ലെത്തി. ലാൽ ബംഗ്ലാവ്, ലാൽ കുർതി, കകോരി, ഖ്വാസി ഖേദ, ഓം പുർവ്വ, ഹർജിന്ദർ നഗർ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിൽ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  കാൺപൂർ ജില്ലയിലെ നാൽപത്തി അയ്യായിരത്തോളം പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി മജിസ്‌ട്രേറ്റ് പറഞ്ഞു. കഴിഞ്ഞ മാസം 23 നാണ് കാൺപൂരിൽ സിക്ക വൈറസ് ആദ്യം കണ്ടെത്തിയത്. 10 ദിവസത്തിനുളളിൽ 11 പേരിലേക്ക് രോഗം വ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...