കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു ; കൂടെയുണ്ടായിരുന്ന സുഹൃത്തിനായി തെരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ആറാട്ടുപുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ കാണാതായി. മന്ദാരംകടവില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാ(14)ണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗൗതമിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ സുഹൃത്ത് ഷിജിനെ (15) കണ്ടെത്താന്‍ തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ഫുട്‌ബോള്‍ കളിച്ച ശേഷം മന്ദാരംകടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. സ്ഥിരമായി ആളുകള്‍ കുളിക്കുന്ന കടവാണിത്. പുഴയില്‍ ചെളി കൂടിയതിനാല്‍ കാലുകള്‍ താഴ്ന്നതാകാം അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നായിരുന്നു തെരച്ചില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...