Monday, June 3, 2024 10:31 pm

എല്ലാ മതങ്ങളും ഒന്ന് ; ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുസ് ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.

ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി ഷെർദിൽ സിംഗ് സിദ്ദു പറഞ്ഞു. എല്ലാ മതങ്ങളും ഒന്നാണ് മനുഷ്യത്വത്തിലും മാനവികതയിലും സിഖ് സമൂഹം വിശ്വസിക്കുന്നു. ഗുരുവിന്റെ വീടാണ് ഗുരുദ്വാര. എല്ലാ മതവിഭാഗക്കാർക്കും ഇവിടെ വരാം, പ്രാർത്ഥിക്കാം. മുസ്ലിം വിഭാഗത്തിലുള്ള ആളുകൾ പ്രാർത്ഥിക്കാനാവശ്യമായ സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഗുരുദ്വാരയിൽ പ്രാർത്ഥിക്കാം.

സിഖ് ഗുരുവായ ഗുരു നാനാകിന്റെ ജന്മദിനമായ നവംബർ 19 നാണ് തീരുമാനം നടപ്പിലാക്കുന്നത് എന്ന കാര്യവും സിദ്ദു ചൂണ്ടിക്കാട്ടി. രണ്ടായിരത്തിവേറെ ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഗുരുദ്വാരകളിലുണ്ട്. സിഖ് സമൂഹത്തിന്റേത് ഏറ്റവും നല്ലൊരു മാതൃകയാണെന്നും ഇത് സമൂഹത്തിനിടയിൽ ഐക്യം ഉണ്ടാക്കാൻ സഹായിക്കുമെന്നും ജാമിഅത്ത് മുഫ്തി മുഹമ്മദ് സലീം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം ഇന്ത്യൻ റെയിൽവേയ്ക്ക് കിട്ടിയത് ആറായിരം കോടി രൂപ

0
ന്യൂഡൽഹി: യാത്രക്കാർ റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം ഇന്ത്യൻ റെയിൽവേയ്ക്ക്...

സൗദി അറേബ്യയില്‍ അഴിമതി കേസുകളില്‍ 112 പേർ കൂടി അറസ്റ്റിൽ

0
റിയാദ്: സൗദിയിൽ അഴിമതി കേസുകളിൽപ്പെട്ട 112 പേർ അറസ്​റ്റിലായി. ആറ്​ ...

ലോക്സഭാ തെരഞ്ഞെടുപ്പ് ; കൊല്ലത്ത് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

0
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന നാളെ കൊല്ലം ജില്ലയിൽ വോട്ടെണ്ണൽ...

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍

0
പത്തനംതിട്ട : ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുമൂലപുരം എസ്.എന്‍.വി....