Monday, May 5, 2025 3:01 pm

സിക്കിം പ്രളയം ; ഡാം തകർന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : സിക്കിം പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മരണം 53ലെത്തി. മരിച്ചവരിൽ 7 പേർ സൈനികരാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ചുങ്താങ് ഡാം തകർന്നതിൽ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയിൽനിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം. ബം​ഗാൾ അതിർത്തി മേഖലയിൽ ടീസ്ത നദിക്കരയിൽനിന്നും കൂടുതൽ മൃതദേ​ഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. മൂന്ന് ദിവസത്തിനിടെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 142 പേരെ ഇനിയും കണ്ടെത്താനുണ്ട്. 1173 വീടുകളാണ് സംസ്ഥാനത്ത് തകർന്നത്. പല മേഖലയിലും ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി.

ആളുകൾ കുടുങ്ങികിടക്കുന്ന മേഖലയിലേക്ക് എൻഡിആർഎഫിനും സൈന്യത്തിനും ഹെലികോപ്റ്ററിൽ ഇറങ്ങാനായില്ല. കാണാതായ സൈനികരെയും ചുങ്താങ്ങിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നാ​ഗാ ​ഗ്രാമത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി പ്രേം സിംങ് തമാങ് നടപടികൾ ഊർജിതമാക്കാൻ നിർദേശം നൽകി. ചുങ്താങ് ഡാം തകർന്നതാണ് നാശനഷ്ടങ്ങൾ കൂട്ടിയത്. മുൻ സർക്കാർ ഡാം നിർമ്മാണത്തിൽ ​ഗുണനിലവാരം ഉറപ്പാക്കിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും ഇതിനായി കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം പതാകാദിനമായി ആചരിച്ചു

0
ചെങ്ങന്നൂർ : ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം...

കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ

0
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ. ആന്‍റണിയെ...

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ്...

കര്‍ണാടകയിൽ നീറ്റ് പരീക്ഷ എഴുതാന്‍ പൂണൂല്‍ അഴിപ്പിച്ചു ; വന്‍ പ്രതിഷേധം

0
ബംഗളൂരു: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി വിവാദം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള...