ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നു, ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാർമികത ഇല്ല : എംഎം ഹസൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നെന്നും ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാർമികത ഇല്ലെന്നും എംഎം ഹസൻ. ജി സുധാകരന്റെത് സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ്‌ നേതാവിന്റെ സാക്ഷ്യപത്രമാണെന്നും എംഎം ഹസൻ പറഞ്ഞു. നേരത്തെ കരുവന്നൂരിൽ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്നും കുറ്റക്കാരെ മുളയിലെ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു എംഎം ഹസന്റെത്.

എന്നാൽ ഇപി ജയരാജന് വിഷയത്തിൽ പ്രസ്താവന ഇറക്കാനുള്ള ധാർമ്മികത ഇല്ലെന്ന് എംഎം ഹസൻ പ്രതികരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ തൃശ്ശൂരിലെത്തിയത് ജയരാജന്റെ അറിവോടെയാണെന്ന് എംഎം ഹസൻ പറഞ്ഞു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാനുള്ള തെളിവുകൾ തന്റെ കൈയിൽ ഇല്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രസ്താവന. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾക്ക് വിരുദ്ധമായിരുന്നു ഇപി ജയരാജന്റെ ഈ പ്രസ്താവന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....