ഗാങ്ടോക്ക് : കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സർക്കാർ. ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് കുപ്പിവെള്ളം വിൽക്കില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി പി.എസ് തമാങ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ശുദ്ധ ജല സമൃദ്ധമാണ് സിക്കിം അതിനാൽ കുപ്പിവെള്ളത്തിന്‍റെ ആവശ്യം സംസ്ഥാനത്തിനില്ല. കുപ്പിവെള്ളത്തിന് പകരംപരിസ്ഥിതി സൗഹാർദ്ദമായ കുടിവെള്ള സംഭരണികൾ സംസ്ഥാനത്ത് കൂടുതൽ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുപ്പിവെള്ളം വിൽപ്പന നിരോധിച്ചിരുന്നു.