സംസ്ഥാനത്ത് കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഗാങ്​ടോക്ക് : സിക്കിമിൽ​ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു​ മുതൽ സംസ്ഥാനത്ത്​ കുപ്പിവെള്ളം വിൽക്കാനുള്ള അനുമതിയുണ്ടാകില്ല. ​ മുഖ്യമന്ത്രി പിഎസ്​ തമാങ്​ ഇത്​ സംബന്ധിച്ച്​ പ്രഖ്യാപനം നടത്തി​. ശനിയാഴ്ച ഗാന്ധി ജയന്തിസന്ദേശത്തിലായിരുന്നു പ്രഖ്യാപനം. ശുദ്ധജല സമൃദ്ധമായ സംസ്ഥാനമാണ്​ സിക്കിം. അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തുണ്ടാകില്ല. കുപ്പിവെള്ളത്തിന്​ പകരം പരിസ്ഥിതി സൗഹൃദമായ കുടിവെള്ള സംഭരണികൾ സംസ്ഥാനത്ത്​ കൂടുതൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് സ്ഥാപനങ്ങളിൽ ലഭ്യമായ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് തീർക്കാൻ മൂന്ന് മാസത്തെ ബഫർ സമയം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുറത്തുനിന്നുള്ള പാക്കേജുചെയ്ത കുടിവെള്ള വിതരണം നിർത്താനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുപ്പിവെള്ളം നിരോധിക്കുന്നതോടെ വലിയൊരു അളവിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ കഴിയുമെന്നാണ് സിക്കിം സർക്കാർ കരുതുന്നത്.

സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളിൽ നേരത്തെ തന്നെ കുപ്പിവെള്ളം വിൽപ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങൾ  സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ്​ സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളമടക്കം പല സംസ്ഥാനങ്ങളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയെങ്കിലും കാര്യമക്ഷമമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി സിക്കിം സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....