റേഷൻവാങ്ങാത്ത മുൻഗണനാ റേഷൻകാർഡ് ഉടമകൾക്കെതിരേ നടപടി

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : മൂന്നുമാസമായി റേഷൻവാങ്ങാത്ത മുൻഗണനാ റേഷൻകാർഡ് ഉടമകൾക്കെതിരേ ജില്ലയിൽ നടപടി തുടങ്ങി. 810 അന്ത്യോദയ അന്നയോജന (എ.എ.വൈ- മഞ്ഞ), പി.എച്ച്.എച്ച് (ചുവപ്പ്) കാർഡുടമകൾക്കെതിരെയാണ് നടപടി. ഇതിൽ 602 റേഷൻ കാർഡുകൾ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കയും 208 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു. ഇതോടെ ഈ കാർഡുടമകൾക്ക് മുൻഗണനാ വിഭാഗത്തിലെ ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ല.

ജില്ലയിലാകെ 1,482 മുൻഗണനാ കാർഡുടമകളാണ് മൂന്നുമാസത്തോളമായി റേഷൻ വാങ്ങാത്തതെന്നാണ് ജില്ലാ സപ്ലൈ ഓഫീസിന്റെ കണ്ടെത്തൽ. എ.എ.വൈ, മഞ്ഞ കാർഡുടമകളുടെ വീടുകയറി നടത്തിയ പരിശോധനയിലാണ് ഇത്രയും കാർഡുകൾ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയത്. 810 കാർഡുടമകൾക്കെതിരേ നടപടി സ്വീകരിച്ചപ്പോൾ 672 കാർഡുടമകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

ഈ കാർഡുടമകളുടെ വാദം കേൾക്കും. കോവിഡ് കാലമായതിനാൽ റേഷൻകടയിലെത്തി റേഷൻ വാങ്ങാനാവാത്തതാകാം കാരണമെന്നിരിക്കേ അത്തരം വിഷയങ്ങൾ പരിശോധിക്കുന്നതിനാണ് വാദംകേൾക്കുന്നത്. കാരണം തൃപ്തികരമെങ്കിൽ മുൻഗണനാവിഭാഗത്തിൽ തുടരാൻ അനുവദിക്കും. അല്ലാത്തപക്ഷം പൊതുവിഭാഗത്തിലേക്ക് മാറ്റുകയോ കാർഡുകൾ റദ്ദാക്കുകയോ ചെയ്യും.

ഒരാൾമാത്രമുള്ള റേഷൻകാർഡുകളിൽ ഉടമ മരിച്ചതിനെത്തുടർന്ന്‌ ഉപയോഗിക്കാതെയിരുന്ന കാർഡുകൾ കണ്ടെത്തി. ഒപ്പം മൂന്നുമാസമായി സ്ഥലത്തില്ലാത്തതിനെത്തുടർന്ന് കാർഡ് ഉപയോഗിക്കാത്തവരുമുണ്ട്. റേഷൻവാങ്ങാത്തവർക്ക് ഇത് ആവശ്യമില്ലെന്നും അവർ മുൻഗണനാ വിഭാഗത്തിന് അർഹരല്ലെന്നും കണ്ടെത്തിയാണ് നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...