റിയാദ് വിമാനത്താവളം ഇനി ‘സൈലന്റ്’; ഉച്ചഭാഷിണി അനൗൺസ്‌മെന്റുകൾക്ക് വിരാമം

For full experience, Download our mobile application:
Get it on Google Play

റിയാദ്: വിമാനത്താവളത്തിലെത്തിയാൽ തുടർച്ചയായി മുഴങ്ങുന്ന അനൗൺസ്‌മെന്റുകളാണ് പതിവ്. എന്നാൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ആ കാഴ്ച മാറുകയാണ്. യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമ്മർദരഹിതവുമായ യാത്രാനുഭവം ഒരുക്കാൻ ‘സൈലന്റ് എയർപോർട്ട്’ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് അധികൃതർ. ആദ്യഘട്ടമായി അന്താരാഷ്ട്ര ടെർമിനൽ 5-ലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളിലെ ഉച്ചഭാഷിണിയിലൂടെയുള്ള പൊതുഅനൗൺസ്‌മെന്റുകൾ ഒഴിവാക്കും. വിമാനങ്ങളുടെ പുറപ്പെടൽ സമയം, ബോർഡിങ് വിവരങ്ങൾ തുടങ്ങിയ പ്രധാന അറിയിപ്പുകൾ ഇനി ബോർഡിങ് ഗേറ്റുകൾക്ക് സമീപത്ത് മാത്രമായിരിക്കും നൽകുക. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ ശാന്തമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

അനൗൺസ്‌മെന്റുകൾക്ക് പകരമായി ആവശ്യമായ എല്ലാ വിവരങ്ങളും വിമാനത്താവളത്തിലെ ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകൾ, മൊബൈൽ ആപ്പുകൾ, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെ ലഭ്യമാക്കും. യാത്രക്കാർക്ക് തങ്ങളുടെ വിമാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിന്റെ 920020090 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും ‘Ask Me’ (എന്നോട് ചോദിക്കൂ) സേവന സംഘത്തിന്റെ സഹായത്തോടെയും യാത്രക്കാർക്ക് വിമാന സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...