ഡൽഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു ; ഷഹീന്‍ ബാഗില്‍ നിശബ്ദ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിഎഎ വിരുദ്ധ പോരാട്ടം നടക്കുന്ന ഷഹീന്‍ ബാഗില്‍ ഇന്ന് നിശബ്ദ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേയാണ് ഡൽഹിയിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറിയ ഷഹീന്‍ ബാഗില്‍ നിശബ്ദ പ്രതിഷേധം നടക്കുന്നത്. തങ്ങള്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് പ്രതിഷേധം നടത്തുന്നവരില്‍ ഒരാള്‍ പറഞ്ഞു. ജാമിയയിൽ തുടരുന്ന പോലീസ് അതിക്രമത്തിന് എതിരാണ് തങ്ങള്‍ എന്ന പ്ലക്കാർഡ് സമര പന്തലിലെ സ്ത്രീകള്‍ കൈയ്യിൽ പിടിച്ചിട്ടുണ്ട്. രാവിലെ മുതല്‍ രാത്രിവരെയായിരിക്കും പ്രതിഷേധമെന്നാണ് സൂചന.

അതേസമയം പൗരത്വ നിയമഭേദഗതിയുടെ മുഖമായ ഷഹീൻ ബാഗ് സമരവേദിയടക്കമുള്ള ഓഖ്‍ല നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാ‍ർട്ടിയുടെ അമാനത്തുള്ള ഖാൻ ബഹുദൂരം മുന്നിലാണ്. ജാമിയ മിലിയ സർവകലാശാല നിലകൊള്ളുന്ന ജാമിയ നഗറും ഓഖ്‍ല നിയമസഭാ മണ്ഡലത്തിലാണ്. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരങ്ങളിൽ ചിലത് അക്രമാസക്തമായ സീലംപൂർ മണ്ഡലത്തിലും ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിലാണ്. ഇവിടെ ആം ആദ്മി പാർട്ടിയുടെ അബ്ദുൾ റഹ്മാൻ മുന്നിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...