Thursday, November 7, 2024 5:03 am

നിശബ്ദ പ്രചാരണത്തിനിടയിൽ യുഡിഎഫിന് നിശബ്ദ തരംഗം : ആൻ്റോ ആൻ്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ നിന്നും ആണ് ആരംഭിച്ചത്. ഭരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണനെ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടനാ പ്രവർത്തകർ ചോർത്തിയതിൽ ഗുരുതര വീഴ്ച ആരോപിച്ചുകൊണ്ട് പരാതി നൽകി. ആദ്യം ജില്ലാ കളക്ടർ ആരോപണങ്ങളെല്ലാം തള്ളിയെങ്കിലും പിന്നീട് ഗുരുതരമായ കൃത്യവിലോപം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. തെറ്റ് സമ്മതിച്ചതിനെ തുടർന്ന് അടിയന്തിര നടപടി യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഒരു മണിക്കൂർ തരണമെന്ന് ജില്ലാ കളക്ടറും നേതാക്കന്മാരോട് പറഞ്ഞു.

നടപടി സ്വീകരിക്കുന്നത് വരെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും എന്ന് പറഞ്ഞതിനുശേഷം ആന്റോ ആൻറണി എംപിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. 1 മണിക്കൂർ 10 മിനിറ്റ് അന്വേഷണം നടത്തിയതിനുശേഷം കോന്നി റവന്യൂ ഡിപ്പാർട്ട്മെൻറ് എൽഡി ക്ലർക്കും സിപിഐ നേതാവുമായ യദുകൃഷ്ണനെ സസ്പെൻഡ് ചെയ്തതായി കളക്ടർ യുഡിഎഫ് നേതാക്കന്മാരെ അറിയിച്ചു. ഗുരുതരമായ ചട്ടലംഘനം ആണ് നടന്നിട്ടുള്ളത് എന്നും ഈ തെരഞ്ഞെടുപ്പിന് അട്ടിമറിക്കുവാൻ എൽഡിഎഫും എൻഡിഎയും ശ്രമിക്കുന്നുണ്ട് എന്ന ഗുരുതര ആരോപണം യുഡിഎഫ് നേതാക്കൾ ആവർത്തിച്ചു. ശക്തമായ നിരീക്ഷണവും ജാഗ്രതയും പോളിംഗ് ഓഫീസർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ക്യാമറ നിരീക്ഷണം കർശനമാക്കും എന്ന ജില്ലാ കളക്ടർ ഉറപ്പുനൽകി. യുഡിഎഫ് പ്രവർത്തകരും ജനങ്ങളും രാവിലെതന്നെ പോളിംഗ് ബൂത്തുകളിൽ എത്തി വോട്ട് ചെയ്യണമെന്നും അങ്ങനെ ചെയ്യാത്ത പക്ഷം കള്ളവോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ജാഗ്രത നിർദ്ദേശം നൽകി. ഒരാളെപ്പോലും കള്ളവോട്ട് ചെയ്യാൻ അനുവദിക്കില്ല എന്നും ജനങ്ങൾക്കിടയിൽ നിശബ്ദമായ തരംഗം യുഡിഎഫിന് അനുകൂലമായി ഉണ്ടെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

സമരം അവസാനിച്ചതിനു ശേഷം ബെഥന്യ പ്രൊവിൻഷ്യൽ ഹൗസ്, നാനൂർക്കാട് മഠത്തിലെ എസ് ഐ സി സിസ്റ്റർമാരെ സന്ദർശിച്ചു. തുടർന്ന് സെൻ്റ് എലിസബത്ത് കോൺവെൻ്റ്, മേരി മാതാ ഫൊറോന പള്ളി കോൺവെൻ്റ്, ഉച്ചഭക്ഷണത്തിനുശേഷം എംജിഎം മുത്തൂറ്റ് പത്തനംതിട്ട, എംജിഎം മുത്തൂറ്റ് കോഴഞ്ചേരി, പോയനിൽ ആശുപത്രികളും ഈരാറ്റുപേട്ട ടൗണിൽ പ്രധാനപ്പെട്ട സ്ഥാപനങ്ങളും കടകളും, ഈരാറ്റുപേട്ട അജ്മി ഫുഡ് പ്രോഡക്ട്‌സ്, കെകെ ഫുഡ് പ്രോഡക്ട്‌സ്, പാറയിൽ ഫുഡ് പ്രോഡക്ട്‌സ് എന്നീ ഫാക്ടറികളിൽ തൊഴിലാളികളോടും അരുവിത്തറ പാരീസ് കോൺവെന്റും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ 658 പ്രവാസികൾ പിടിയിൽ

0
മസ്കറ്റ് : ഒമാനിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ 658 പ്രവാസികൾ...

വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്

0
കോഴിക്കോട്: വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്. വടകര...

ഇന്ദിരാ ഗാന്ധി – രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത- ഒഐസിസി

0
മനാമ : ഇന്ദിരാ ഗാന്ധി ബാല്യത്തിൽ തന്നെ രാജ്യത്തിന്‌ വേണ്ടി ജീവിതം...

കോൺ​ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം പിരിച്ചുവിട്ട് എഐസിസി

0
ദില്ലി: കോൺ​ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം പിരിച്ചുവിട്ട് എഐസിസി....