സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട് ; സിസ്ട്രയ്ക്ക് മറുപടിയുമായി അലോക് കുമാർ വർമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സിസ്ട്ര അയച്ച മാനനഷ്ട നോട്ടിസിന് മറുപടി നൽകി റെയിൽവേ മുൻ ചീഫ് എഞ്ചിനീയറുമായ അലോക് കുമാർ വർമ. താനാണ് മാനനഷ്ടക്കേസ് നൽകേണ്ടത് . വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണം ആവർത്തിച്ച വർമ, താൻ അഭിപ്രായങ്ങൾ ഉന്നയിച്ചത് ദീർഘകാലത്തെ പ്രവൃത്തിപരിചയത്തെ മുൻനിർത്തിയാണെന്ന് മറുപടി നൽകി. സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ മുഖേനയാണ് സിസ്ട്രയ്ക്ക് മറുപടി നൽകിയത്.

പൊതുമധ്യമത്തിൽ ഉള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് താൻ അഭിപ്രായം പറഞ്ഞത്. സിസ്ട്രയുടെ ബിസിനസ് ക്രിട്ടിക്കൽ വിവരങ്ങൾ ഉപയോഗിച്ചിട്ടില്ല. ആറു മാസത്തോളം സിസ്ട്രയും കെ – റെയിലും ഡിപിആർ മുൻനിർത്തി തെറ്റായ പ്രചരണം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് താൻ വാർത്താക്കുറിപ്പ് ഇറക്കിയതും ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത് എന്നും അലോക് കുമാർ വർമ വക്കീൽ നോട്ടിസിന് മറുപടി നൽകി. സിൽവർലൈൻ കൺസൽട്ടന്റായ സിസ്​ട്രയെ അപകീർത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം വിമർശനം ഉന്നയിച്ച അലോക് വർമയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് സിസ്ട്ര വക്കീൽ നോട്ടീസ് അയച്ചത്.

അലോക് വർമ പ്രസിദ്ധീകരിച്ച അപകീർത്തികരമായ ലേഖനങ്ങൾ നിരുപാധികം പിൻവലിക്കുകയും 72 മണിക്കൂറിനുള്ളിൽ മാപ്പ് പറയുകയും വേണമെന്നായിരുന്നു ആവശ്യം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നും സിസ്ട്ര മുന്നറിയിപ്പ് നൽകിയിരുന്നു. അലോക് വർമയുടെ പ്രചാരണങ്ങളും ജനകീയ പ്രതിരോധ സമിതിയിലെ നിലപാടും തള്ളിപ്പറഞ്ഞ് കെ – റെയിലും നേരത്തെ രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...