സില്‍വര്‍ ലൈന്‍ റെയില്‍ : അലൈന്‍മെന്റില്‍ ആശങ്ക വേണ്ട , ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിക്കാവശ്യമായ പണം വിദേശ ധനകാര്യ ഏജന്‍സികളില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ട്രെയിനില്‍ നാലര മണിക്കൂറില്‍ എത്താവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയില്‍ നിന്ന് മാറിയും തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതക്ക് സമാന്തരമായിട്ടാണ് അലൈന്‍മെന്‍റ്  തയ്യാറാക്കിയിരിക്കുന്നത്. ഇടത് സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ അലൈന്‍മെന്റ്   മാറ്റിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്കായി 67000 കോടിയോളം രൂപ ചെലവാകുമെന്ന് വിലയിരുത്തുന്നത്. ഇപ്പോഴത്തെ ലാഭനഷ്‌ടമല്ല, കേരളത്തിന്റെ  സമ്പദ്ഘടനക്ക് ദീര്‍ഘകാലത്തിലുണ്ടാകുന്ന മാറ്റമാണ് കണക്കിലെടുക്കേണ്ടതെന്നും  ധനമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വിശദ രൂപരേഖക്ക് അടുത്ത ജനുവരിയോടെ കേന്ദ്രസര്‍ക്കാരിന്റെ  അംഗീകാരം കിട്ടിയേക്കും. 2025 മാര്‍ച്ചോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....