Monday, April 21, 2025 2:13 pm

സിൽവർ ലൈൻ റെയിൽ ; പദ്ധതിക്കെതിരായ ഹർജികൾ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ കേരള ഹൈക്കോടതി തള്ളി. പദ്ധതി സാമ്പത്തികമായി അപ്രായോഗികമാണെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും വാണിജ്യപരമായി പ്രായോഗികമല്ലെന്നും ധാരാളം കുടുംബങ്ങളേയും ബിസിനസ്സ് സ്ഥാപനങ്ങളേയും കുടിയിറക്കേണ്ടി വരുമെന്നുമുള്ള പരാതിയിന്മേൽ വിശദമായി വാദം കേട്ടാണ് ഹർജികൾ നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി പ്രസ്താവിച്ചത്.

സംസ്ഥാനത്തെ റെയിൽ യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങൾ നേരിടുന്നതിനുമായാണ് സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചത് എന്നായിരുന്നു സംസ്ഥാനത്തിന്റെ എതിർവാദം. ഇത് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. റെയിൽവേ ബോർഡിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം റിട്ട് ഹർജികൾ അസാധുവാണെന്നും നിലനിൽക്കുന്നതല്ലെന്നും ജസ്റ്റിസ് രാജ വിജയ രാഘവൻ വി പ്രഖ്യാപിച്ച വിധിയിൽ പറയുന്നു.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനം സ്വീകരിച്ച നയപരമായ തീരുമാനങ്ങളിലോ, അതിന് വേണ്ടുന്ന നടപടികളിലോ ഇടപടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല. സിൽവർ ലൈൻ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ പദ്ധതിയാണ്. കേരളത്തിൽ പ്രതി വർഷം വാഹനാപകടങ്ങളിൽ 4000ത്തോളം പേര് കൊല്ലപ്പെടുന്നുവെന്നും 50000ത്തോളം മനുഷ്യർക്ക് ഗുരുതരമായ പരിക്ക് പറ്റുന്നുണ്ടെന്നും ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിന്റെ വർധിച്ചു വരുന്ന യാത്രാവശ്യങ്ങൾക്ക് അനുസരിച്ചു റോഡുകളും റെയിൽ സൗകര്യവും ഒരുക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യത്തിലാണ് സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതി വിധിന്യായത്തിൽ പറയുന്നു

പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയായ കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡിന് നിക്ഷേപത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തത്വത്തിൽ അംഗീകാരം (ഐപി‌എ) നൽകിയിട്ടുണ്ട്. അതിൽ ഭൂമി ഏറ്റെടുക്കൽ, വിശദമായ പ്രോജക്ട് റിപ്പോർട്ട് നിർമ്മാണം, അതിർത്തി മതിൽ നിർമ്മാണം, അനുബന്ധ റോഡുകളുടെ നിർമ്മാണവും വികസനവും, സൈറ്റ് ഓഫീസുകൾ, താൽക്കാലിക നിർമ്മാണം തുടങ്ങിയവ ഉൾപ്പെടും. 100 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് മുൻപുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കമ്പനിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. നീതി ആയോഗും (NITI Aayog) റെയിൽ‌വേയും പദ്ധതിയിൽ ചില എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അവയൊക്കെ പ്രാഥമിക എതിർപ്പുകളാണ്. അത് പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളാൻ സംസ്ഥാനത്തോടും കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ 2013 നിയമം അനുസരിച്ചു (THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND RESETTLEMENT ACT, 2013) ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള വ്യവസ്ഥകൾ കർശനമായി പാലിക്കുമെന്ന സംസ്ഥാനത്തിന്റെ മറുപടിയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭൂമിയിന്മേൽ ഉള്ള നഷ്ടപരിഹാരം, പുനരധിവാസം, പുനസ്ഥാപനം എന്നിവ നിർണ്ണയിക്കുന്നതിനുള്ള വിപുലമായ വ്യവസ്ഥകൾ നിയമത്തിൽ ഉണ്ട്. ഒരു സോഷ്യൽ ഇംപാക്റ്റ് അസസ്മെന്റ് (എസ്‌ഐ‌എ) നടത്തിയതിനുശേഷം മാത്രമേ നിർബന്ധിത ഏറ്റെടുക്കൽ പ്രക്രിയകൾ ഏറ്റെടുക്കാനാകൂ. അതും പൊതു പരാതികൾ കേട്ട ശേഷം മാത്രമാകും അത്തരം നടപടികൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ; സെൻസെക്സ് 1000 പോയിന്‍റും കടന്നു

0
ഡൽഹി : ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ്...

കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

0
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ...

മുനമ്പം കേസിൽ വാദം കേൾക്കുന്നത് നീട്ടിവെച്ച് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ

0
കോഴിക്കോട്: മുനമ്പം കേസിൽ വാദം കേൾക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ നീട്ടിവെച്ചു....

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ...