സിമ പേയർ പർവ്വത നിരകളിൽ കയറുന്നതിനിടെ അപകടം ; ഇറ്റലിയിലെ ഓഡി മേധാവിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മിലാൻ: 62ാം വയസിൽ ഇറ്റലിയിലെ പ്രധാന പർവ്വതങ്ങളിലൊന്നായ സിമാ പേയർ കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡിയുടെ ഇറ്റലിയിലെ മേധാവിക്ക് ദാരുണാന്ത്യം. സ്വിസ് അതിർത്തിയോട് ചേർന്നുള്ള അഡമെല്ലോ പർവ്വത നിരകളിലെ സിമ പേയർ കയറുന്നതിനിടെ പതിനായിരം അടി ഉയരത്തിൽ നിന്നാണ് ഫാബ്രിയിയോ ലോംഗോ താഴേയ്ക്ക് വീണത്. 2013ൽ മുതൽ പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ ഇറ്റലിയിലെ മേധാവിയായിരുന്നു ഫാബ്രിയിയോ ലോഗോ. സിമ പേയർ കീഴടക്കാൻ അധിക ദൂരം ഇല്ലാതിരുന്ന സമയത്താണ് അപകടം. ഞായറാഴ്ചയാണ് അപകടമുണ്ടായത്. വടക്കൻ ഇറ്റലിയിലാണ് അപകടമുണ്ടായ സ്ഥലം. വലിയൊരു മലയിടുക്കിൽ നിന്നാണ് ഫാബ്രിയിയോ ലോഗോയുടെ മൃതദേഹം കണ്ടെത്താനായത്. കണ്ടെത്തുമ്പോഴേയ്ക്കും ജീവൻ നഷ്ടമായ അവസ്ഥയിലായിരുന്നു ഫാബ്രിയിയോ ലോഗോ. മൃതദേഹം സമീപ നഗരമായ കാരിസോളോയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...