Wednesday, April 24, 2024 12:16 pm

ഒരു നഗരത്തിൽ ടൗൺ പ്ലാനിങ് ഓഫീസിനായി ഒരേസമയം രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം ; വീഴ്ച തിരിച്ചറിഞ്ഞ് ബിൽ മാറാനെത്തിയപ്പോൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരത്തിൽ ഒന്നര കിലോമീറ്ററിനുള്ളിൽ ടൗൺ പ്ലാനിങ് ഓഫീസിന് രണ്ട് ബഹുനില കെട്ടിടങ്ങൾ ഒരേസമയം നിർമാണം തുടങ്ങി. ബിൽ മാറാനെത്തിയപ്പോൾ വീഴ്ച തിരിച്ചറിഞ്ഞ് ഒരു കെട്ടിടത്തിന്‍റെ നിർമാണം ഉപേക്ഷിച്ചു. എന്നാൽ ഇതിനോടകം 2 കോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞിരുന്നു. പൊതുമരാമത്ത് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയറുടെ ഓഫീസിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റവന്യു വകുപ്പും ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായി രേഖപ്പെടുത്തിയതാണ് കാരണമെന്ന് പിഡബ്ല്യുഡിയും പ്രതികരിച്ചു. റവന്യു വകുപ്പിന്‍റെ നിർദേശപ്രകാരം പിഡബ്ല്യുഡി കരാർ നൽകിയാണ് കോട്ടയം കളക്ടറേറ്റിന് സമീപവും ഒന്നര കിലോമീറ്റർ അകലെ തിരുനക്കര മിനി സിവിൽ സ്റ്റേഷനു സമീപവും കെട്ടിടങ്ങൾ നിർമിച്ചത്.

രണ്ട് പണികളുടെ ബിൽ ഒരുമിച്ച് പിഡബ്ല്യുഡി ധനകാര്യ വിഭാഗത്തിൽ എത്തിയപ്പോഴാണ് ഒരേ ഓഫീസിന് വേണ്ടിയാണ് ഇവ നിർമിക്കുന്നതെന്ന് മനസ്സിലായത്. ഇതോടെ തിരുനക്കരയിലെ കെട്ടിടത്തിന്‍റെ ബിൽ തടഞ്ഞുവെച്ചു. തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ച് പകുതിയിലേറെ തുക നേടിയെടുത്തു. തിരുനക്കരയിലെ നിർദിഷ്ട നാലുനില കെട്ടിടത്തിൽ പ്ലാനിങ് ഓഫീസിനു പുറമേ, താലൂക്ക് ഓഫീസ് ഉൾപ്പെടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫിസുകൾ ഉൾപ്പെടുത്തിയിരുന്നു. പ്ലാനിങ് ഓഫീസ് ഒഴിവാക്കി ഈ കെട്ടിടത്തിന് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വർഗീയതയിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ മനസ് ; ഷാഫി പറമ്പിൽ

0
കോഴിക്കോട്: പരാജയം ഉറപ്പായപ്പോൾ സിപിഎം തൻ്റെ പേരിനെ ഉൾപ്പെടെ വർഗീയമായി ചിത്രീകരിച്ച്...

യു എസ് ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് ; ബില്ല് യുഎസ് സെനറ്റ് പാസാക്കി

0
വാഷിങ്ടണ്‍: യുഎസില്‍ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ്...

അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെക്കുറിച്ച് ; പി.വി അൻവറിനെ ന്യായികരിച്ച് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: മുസ്ലിം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ...

കുടിശ്ശികയുള്ളവർക്കെതിരെ ബാങ്കിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാകില്ല : ബോംബെ ഹൈക്കോടതി

0
മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന്...