പത്തനംതിട്ട നഗരസഭയുടെ ചെയര്‍പേഴ്സണ്‍ പദവി സിന്ധു അനിലും അംബികാ വേണുവും പങ്കിടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ചെയര്‍പേഴ്സണ്‍ പദവി ഇക്കുറി സിന്ധു അനിലും അംബികാ വേണുവും പങ്കിടുമെന്ന് സൂചന. ആദ്യ പകുതിയില്‍  സിന്ധു അനിലും രണ്ടാം പകുതിയില്‍ അംബികാ വേണുവും ചെയര്‍പേഴ്സണ്‍ ആകും. ചെയര്‍പേഴ്സണ്‍ പദവിക്കുവേണ്ടി അഡ്വ. എ.സുരേഷ് കുമാറിന്റെ ഭാര്യയും വാര്‍ഡ്‌ 13 ലെ കൌണ്‍സിലറും മുന്‍ ചെയര്‍പേഴ്സണുമായിരുന്ന ഗീതാ സുരേഷ്, ഡി.സി.സിയുടെ മുന്‍ പ്രസിഡന്റ് മോഹന്‍ രാജിന്റെ ഭാര്യയും വാര്‍ഡ്‌ 19 ലെ കൌണ്‍സിലറുമായ ആശാ മോഹന്‍രാജ് എന്നിവര്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും സീനിയോരിറ്റിയെ മറികടന്നുകൊണ്ട്‌ തീരുമാനം കൈക്കൊള്ളുവാന്‍ കോണ്‍ഗ്രസ് നേത്രുത്വം തയ്യാറായില്ല എന്നാണ് സൂചന.

വാര്‍ഡ്‌ 27 ല്‍ നിന്നും 365 വോട്ടിന്റെ ഭൂരിപക്ഷം നേടിയ സിന്ധു അനിലിന്റെ നാലാമത്തെ വിജയമാണ് ഇത്. പത്തനംതിട്ട നഗരസഭാ കൌണ്‍സിലര്‍ ആയിരിക്കെ ഭര്‍ത്താവ്  അനില്‍ മരണമടഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ്  സിന്ധു അനില്‍ ആദ്യമായി കൌണ്‍സിലര്‍ ആയത്. വാര്‍ഡ്‌ 9 ല്‍ നിന്നും 565 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അംബികാ വേണുവിന്റെ മൂന്നാമൂഴമാണ് ഈ വിജയം. നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചതും അംബികാ വേണുവിനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...