ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് സിംഗപ്പൂരും സൂറിച്ചും

For full experience, Download our mobile application:
Get it on Google Play

സൂറിച്ച്: ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് സിംഗപ്പൂരും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചും. ന്യൂയോര്‍ക്കിനെ മറികടന്നാണ് ഈ രണ്ടു നഗരങ്ങളും ഒന്നാമതെത്തിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് പ്രകാരം വിലയേറിയ മദ്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം എന്നിവയുടെ കാര്യത്തില്‍ സിംഗപ്പൂര്‍ യുഎസ് നഗരത്തെക്കാള്‍ മുന്നിലെത്തി. 11 വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു സൂറിച്ച്. ന്യൂയോർക്കിനൊപ്പം മൂന്നാം സ്ഥാനത്തുള്ള ജനീവയും ഏറ്റവും ചെലവേറിയ അഞ്ച് സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഹോങ്കോംഗാണ് മറ്റൊരു നഗരം. ഈ വര്‍ഷം ആഗസ്ത് 14 മുതല്‍ സെപ്തംബര്‍ 11 വരെ 173 നഗരങ്ങളിലെ 200ലധികം ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ഷത്തില്‍ രണ്ടുതവണ സര്‍വേ ചെയ്യുകയും, അവ യുഎസ് ഡോളറില്‍ കണക്കാക്കിയുമാണ് EIU റാങ്കിങ് തയ്യാറാക്കിയത്. കറാച്ചി, അഹമ്മദാബാദ്, ചെന്നൈ എന്നീ ഏഷ്യന്‍ നഗരങ്ങളാണ് ഈ വര്‍ഷത്തെ റാങ്കിംഗിലെ ഏറ്റവും അവസാനത്തെ പത്ത് സ്ഥാനങ്ങളില്‍ മൂന്നെണ്ണം. നാല് ചൈനീസ് നഗരങ്ങളും (നാന്‍ജിംഗ്, വുക്സി, ഡാലിയന്‍, ബീജിംഗ്) രണ്ട് ജാപ്പനീസ് നഗരങ്ങളും (ഒസാക്ക, ടോക്കിയോ) ഈ വര്‍ഷം റാങ്കിംഗില്‍ ഏറ്റവും താഴേക്ക് നീങ്ങുന്നവയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...