പിഞ്ചുകുട്ടികളെ ഉപദ്രവിച്ചു ; നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചു; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂർ : കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്തെന്ന ഗുരുതര ആരോപണത്തിൽ ഇന്തോനേഷ്യൻ സ്വദേശിനിയായ യുവതി അറസ്റ്റിലായി. കുട്ടികളെ ക്രൂരമായി മർദിച്ചതിനും കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതി, കോളനിയിലെ താമസക്കാരുടെ കുട്ടികളെ നോക്കിയും അധിക വരുമാനം കണ്ടെത്തിയിരുന്നു. ഒരു വയസ്സുകാരനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിക്കുകയും തലയിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തതോടെയാണ് യുവതിയുടെ പെരുമാറ്റം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

എന്നാൽ മുന്നറിയിപ്പ് അവഗണിച്ച യുവതി പിന്നീട് അതേ കുട്ടിയുടെ ചെവിയിലേക്ക് ഷവർ പൈപ്പിലൂടെ ശക്തമായി വെള്ളം ഒഴിച്ച് കരയിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേ ദിവസം കുളിക്കുകയായിരുന്ന നാല് വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങളും യുവതി പകർത്തിയെന്നാണ് ആരോപണം. തുടർന്നുള്ള പരിശോധനയിൽ രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ യുവതി തന്റെ ഭർത്താവിന് അയച്ചതായി കണ്ടെത്തി. ഇതോടെ കോളനിയിലെ താമസക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കിയതോടെ കേസിന്റെ തുടർവിചാരണ ഓഗസ്റ്റിലേക്ക് മാറ്റിവച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...