മന്നം സ്മൃതി മണ്ഡപം നിർമ്മാണത്തിന് തടസ്സം സൃഷ്ടിക്കുന്നത് മന്നത്ത് പത്മനാഭനോടുള്ള അവഹേളനം

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : മന്നം സ്മൃതി മണ്ഡപം നിർമ്മാണം അടക്കമുള്ള എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾ മന്നത്ത് പത്മനാഭനോടുള്ള അവഹേളനമായി കാണണമെന്ന് എൻഎസ്എസ് ഏഴംകുളം മേഖലാ നേതൃയോഗം അഭിപ്രായപ്പെട്ടു. സംഘടനാ വിരുദ്ധ ശക്തികളുടെ ഇത്തരം പ്രവർത്തനങ്ങൾ സമുദായ അംഗങ്ങൾ സംഘടിതമായി ചെറുക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ഏഴംകുളം മേഖലയിലെ കരയോഗ ഭാരവാഹികൾ പ്രമേയം പാസ്സാക്കി.
യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചുകൊണ്ട് സംഘടനാ നേതൃത്വത്തിന് എതിരെ നടത്തുന്ന ദൂഷ് പ്രചാരണങ്ങൾ സമുദായ അംഗങ്ങൾ മനസ്സിലാക്കുമെന്നും സംഘടന നേതൃത്വത്തിന് പിന്നിൽ ശക്തമായി ഏഴംകുളം മേഖല അടിയുറച്ചു നിൽക്കുമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

അറുകാലികൾ പടിഞ്ഞാറ് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ നടന്ന യോഗത്തിൽ എൻ എസ് എസ് സെക്രട്ടറി ഡോ കെ ബി ജഗദീഷ് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി അജിത് കുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി. യൂണിയൻ ഭരണസമിതി അംഗങ്ങളായ സി ആർ ദേവലാൽ, അഡ്വ പി ഹരി, എൻ എസ് എസ് ഇൻസ്പെക്ടർ വി പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...