ആലപ്പുഴയിൽ അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പുന്നപ്രയിൽ അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം. പുന്നപ്ര ശാന്തിമന്ദിരത്തിലാണ് സംഭവം. സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈഗിക അതിക്രമ ശ്രമം ഉണ്ടായത്. സംഭവത്തെത്തുടർന്ന് സ്ഥാപന ഉടമ മാത്യു ആൽബിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു. പരാതി നൽകിയതിനെത്തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാ​ഗ്ധാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപന ഉടമ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാ​ഗ്ധാനം ചെയ്തെന്നുമാണ് പരാതി. ഇ

തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. നേരത്തെ മൂന്ന് കൊലക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മാത്യൂ ആൽബൻ. പിന്നീട് ശിക്ഷാ ഇളവ് ലഭിച്ചാണ് ഇയാൾ പുറത്തിറങ്ങിയതും തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതും. മറ്റ് ജീവനക്കാർക്ക് നേരെയും ഇയാളുടെ ഭാഗത്തുനിന്ന് സമാനമായ അതിക്രമ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതി പറയുന്നു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...