കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ് ; ഇന്ത്യൻ വംശജനെ സിംഗപ്പൂർ ഇന്ന് തൂക്കിലേറ്റും

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂർ: ലഹരി കടത്തു കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ തങ്കരാജു സുപ്പയ്യയെ (46) ഇന്നു തൂക്കിലേറ്റും. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 2014 ൽ അറസ്റ്റിലാവുന്നത്. ഒരു കിലോഗ്രാം (2.2 പൗണ്ട്) കഞ്ചാവ് കടത്തിയതിന് തങ്കരാജു സൂപ്പയ്യയെ ഹൈകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. സുപ്പയ്യയ്ക്ക് 2018 ഒക്ടോബറിലാണ് വധശിക്ഷ വിധിച്ചത്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന വധശിക്ഷാ വിരുദ്ധ പ്രവർത്തകരുടെ അഭ്യർത്ഥന രാജ്യം നിരസിക്കുകയായിരുന്നു. ഇതേസമയം, സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ, ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൻ തുടങ്ങി വധശിക്ഷയെ എതിർക്കുന്ന ഒട്ടേറെ രാജ്യങ്ങളും സംഘടനകളും വ്യക്തികളും ശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...