ടെഹ്‍റാൻ: തലയിൽ ഹിജാബ് ധരിക്കാതെയും, സ്ലീവ്‍ലെസ് വസ്ത്രം ധരിച്ചും നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബിൽ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയൻ ഗായിക അറസ്റ്റിൽ. യൂട്യൂബിൽ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ അഹ്മദിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മാസാന്‍ദരാൻ പ്രവിശ്യയിലെ സാരി നഗരത്തിൽ ഇന്നലെയാണ് ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. കറുത്ത സ്ലീവ്‍ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞർക്കൊപ്പമാണ് യുവതി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 15 ലക്ഷം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. ‘‘പ്രിയപ്പെട്ടവർക്കുവേണ്ടി പാടാൻ ആഗ്രഹിക്കുന്ന പരസ്തൂ എന്ന പെൺകുട്ടിയാണ് ഞാൻ. ഈ മണ്ണിനു വേണ്ടി പാടുക എന്നത് എന്റെ ജന്മ അവകാശമാണ്. ചരിത്രവും മിത്തുകളും ഇഴചേർന്നു കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഇറാനിലെ ഈ ഭാഗത്ത്, സാങ്കൽപ്പികമായ ഈ സംഗീതക്കച്ചേരിയിൽ എന്റെ ശബ്ദം കേൾക്കുകയും ഈ മനോഹരമായ മാതൃരാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക”– യൂട്യൂബിൽ വിഡിയോയ്ക്കൊപ്പം പരസ്തൂ അഹ്മദി ഇങ്ങനെ കുറിച്ചു. അതേസമയം യുവതിയുടെ വിഡിയോയിലുള്ള സംഗീതജ്ഞരായ സൊഹൈൽ ഫാഗിഹ് നാസിരിയും എഹ്‌സാൻ ബെയ്‌രാഗ്‌ദാറും അറസ്റ്റിലായതായി അഭിഭാഷകൻ സ്ഥിരീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1