ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. കുമാര്‍ സാനുവിന്റെ സോഷ്യല്‍ മീഡിയ ടീമാണ് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. 62 കാരനായ സാനുവിന് രോഗം സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തുവിട്ടെങ്കിലും അദ്ദേഹം ആശുപത്രിയിലാണോ അതോ വീട്ടില്‍ തന്നെ ഐസലേഷനില്‍ തുടരുകയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുമാര്‍ സാനുവിന്റെ ജന്മദിനം ഒക്ടോബര്‍ 20നാണ്. ജന്മദിനം ആഘോഷിക്കാനായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലേക്ക് പറക്കാനിരിക്കെയാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ‘സോനുദാ’ രോഗബാധിതനായെന്ന വിവരം അറിഞ്ഞതോടെ ആരാധകര്‍ സുഖാശംസ നേര്‍ന്നെത്തിയിട്ടുണ്ട്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു എന്നറിയിച്ച്‌ കൊണ്ട് നിരവധി ആരാധകരാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ആരോഗ്യ ശ്രദ്ധിക്കണമെന്ന് പ്രതികരിച്ച ചിലര്‍ ചില രോഗശമന ടിപ്സുകളും തങ്ങളുടെ പ്രിയ ഗായകനായി പങ്കുവെച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....