തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഏരിയ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മത്സരിക്കേണ്ട : സി.പി.എം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഏരിയ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന് സി.പി.എം. തീരുമാനം. ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ മത്സരിച്ചാല്‍ അവരുടെ പരിധിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുമെന്നും അതിനാല്‍ ഇവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

അതേസമയം, ഏതെങ്കിലും മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ മത്സരിച്ചേ മതിയാകൂവെങ്കില്‍ അവര്‍ക്ക് ഇളവുനല്‍കും. ഇതിന് അതത് ജില്ലാ കമ്മിറ്റികളുടെ തീരുമാനം വേണം. ഇളവ് ലഭിക്കുന്നവര്‍ നിര്‍ബന്ധമായും സെക്രട്ടറിസ്ഥാനം രാജിവെക്കേണ്ടിവരും.

രണ്ട് ടേം പൂര്‍ത്തിയാക്കിയ തദ്ദേശസ്ഥാപന പ്രതിനിധികളെ മത്സരത്തില്‍നിന്ന് ഒഴിവാക്കുമെന്നും വനിതാ സംവരണ വാര്‍ഡുകളില്‍ വിജയിച്ച്‌, കഴിവുതെളിയിച്ച ജനപ്രതിനിധികളെ മറ്റ് സംവരണ വാര്‍ഡുകളിലോ ജനറല്‍ സീറ്റുകളിലോ ഇത്തവണ പരിഗണിക്കണമെന്നും സംസ്ഥാന കമ്മിറ്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...