Thursday, April 17, 2025 6:25 pm

കുരുന്നുകള്‍ക്കായി പാട്ടുപാടി ജില്ലാ കളക്ടര്‍ ; പ്രവേശനോത്സവത്തില്‍ താരങ്ങളായി ഇരട്ടക്കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നരവര്‍ഷത്തിന് ശേഷം കോന്നി എല്‍.പി.സ്‌കൂളില്‍ എത്തിയ കുട്ടികളെ ജില്ലാ കളക്ടര്‍ വരവേറ്റത് പാട്ടുപാടിയാണ്. ”ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…” എന്ന ഗാനം പാടിയാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ കുട്ടികളെ സ്വാഗതം ചെയ്തത്. കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം പകര്‍ന്നുനല്‍കിയാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. കോന്നി എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനാണ് ജില്ലാ കളക്ടര്‍ എത്തിയത്. കുട്ടികള്‍ക്ക് അടുത്തുപോയി വിശേഷങ്ങള്‍ ചോദിക്കാനും മാസ്‌ക്ക് വയ്ക്കുന്നത് ഓര്‍മ്മിപ്പിക്കുവാനും കളക്ടര്‍ മറന്നില്ല.

കോന്നി ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസിലെ താരങ്ങളായത് ഇരട്ടക്കുട്ടികളാണ്. ഒന്നാം ക്ലാസില്‍ മൂന്ന് ജോഡികളാണുള്ളത്. ഇതില്‍ രണ്ടു ജോടികളും ഒരേക്ലാസിലാണുള്ളത്. ഒന്നാം ക്ലാസ് സി ഡിവിഷനില്‍ രണ്ടു ജോഡികളാണുള്ളത്. ഇതില്‍ അഹ്‌യാന്‍ മുഹമ്മദ് അനീഷ്, ആത്തിഫ് മുഹമ്മദ് അനീഷ് എന്നിവര്‍ക്ക് രാവിലെയും മറ്റ് രണ്ടു ജോഡികള്‍ക്ക് ഉച്ചകഴിഞ്ഞുമായിരുന്നു ക്ലാസുണ്ടായിരുന്നത്. സി ഡിവിഷനിലെ അഭിനന്ദ് പ്രസാദ്, അഭിമന്യു പ്രസാദ് എന്നിവരാണ് രണ്ടാം ജോഡി. ബി ഡിവിഷനില്‍ എല്‍.ബി രോഹിണി, എല്‍.ബി രോഹിത് എന്നിവരാണ് ഇരട്ടകള്‍. കോന്നി എല്‍.പി.എസില്‍ ഒന്നാം ക്ലാസില്‍ 125 പേരാണ് ആകെയുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട്...

ഷൈന്‍ ടോം ചോക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതില്‍ പോലീസ് വിശദീകരണം തേടും

0
കൊച്ചി: പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചോക്കോക്കെതിരെ...

യുപിയിൽ 58 ഏക്കർ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ

0
യുപി: യുപിയിൽ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ. കൗശാമ്പി ജില്ലയിലെ...

കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം

0
വടകര: ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക...