കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ കോവിഡ് വാക്സിനായ കൊവാക്സിന് ഓസ്ട്രേലിയൻ സർക്കാർ അംഗീകാരം നൽകി. യാത്രക്കാർക്കുള്ള വാക്സിൻ എന്ന നിലയിലാണ് ഓസ്ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ കൊവാക്സിന് അംഗീകാരം നൽകിയത്. ഓസ്ട്രേലിയയുടെ ഇന്ത്യയിലേക്കുള്ള ഹൈക്കമ്മീഷണർ ബാരി ഒ ഫാരൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അംഗീകൃത വാക്സിനുകളുടെ പട്ടികയിലാണ് കൊവാക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് വാക്സിന് ഓസ്ട്രേലിയ ഇതേരീതിയിൽ അംഗീകാരം നൽകിയിരുന്നു. നേരത്തെ ഈ വാക്സിൻ ഓസ്ട്രേലിയയുടെ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. കൊവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....