ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ബൈക്ക് മറിഞ്ഞ് പരിക്കേറ്റു. പുതിയങ്ങാടി സി കെ റോഡ് സ്വദേശിയും പള്ളിക്കരയില്‍ താമസിക്കുകയും ചെയ്യുന്ന ശിഹാബ്(38) ആണ് ബൈക്ക് ഓടിക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് കുഴഞ്ഞുവീണത്. വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍ മലയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം.

കൂടെയുണ്ടായിരുന്ന ഭാര്യയെയും രണ്ട് മക്കളെയും പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശിഹാബ് മരണപ്പെടുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ശിഹാബ് അവധിക്ക് നാട്ടിലെത്തി തിരിച്ചു പോവാനിരിക്കെയാണ് അപകടം. പുതിയങ്ങാടിയിലെ അബ്ദുല്ല, ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: മുബീന(ഏഴോം). മക്കള്‍: ഷാനു, ശിഫ. സഹോദരങ്ങള്‍: ഷുഹൈബ്, നൗഫല്‍, ജസീല, ആമിന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...