Saturday, May 11, 2024 11:10 am

കുരുന്നുകള്‍ക്കായി പാട്ടുപാടി ജില്ലാ കളക്ടര്‍ ; പ്രവേശനോത്സവത്തില്‍ താരങ്ങളായി ഇരട്ടക്കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നരവര്‍ഷത്തിന് ശേഷം കോന്നി എല്‍.പി.സ്‌കൂളില്‍ എത്തിയ കുട്ടികളെ ജില്ലാ കളക്ടര്‍ വരവേറ്റത് പാട്ടുപാടിയാണ്. ”ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…” എന്ന ഗാനം പാടിയാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ കുട്ടികളെ സ്വാഗതം ചെയ്തത്. കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം പകര്‍ന്നുനല്‍കിയാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. കോന്നി എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനാണ് ജില്ലാ കളക്ടര്‍ എത്തിയത്. കുട്ടികള്‍ക്ക് അടുത്തുപോയി വിശേഷങ്ങള്‍ ചോദിക്കാനും മാസ്‌ക്ക് വയ്ക്കുന്നത് ഓര്‍മ്മിപ്പിക്കുവാനും കളക്ടര്‍ മറന്നില്ല.

കോന്നി ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസിലെ താരങ്ങളായത് ഇരട്ടക്കുട്ടികളാണ്. ഒന്നാം ക്ലാസില്‍ മൂന്ന് ജോഡികളാണുള്ളത്. ഇതില്‍ രണ്ടു ജോടികളും ഒരേക്ലാസിലാണുള്ളത്. ഒന്നാം ക്ലാസ് സി ഡിവിഷനില്‍ രണ്ടു ജോഡികളാണുള്ളത്. ഇതില്‍ അഹ്‌യാന്‍ മുഹമ്മദ് അനീഷ്, ആത്തിഫ് മുഹമ്മദ് അനീഷ് എന്നിവര്‍ക്ക് രാവിലെയും മറ്റ് രണ്ടു ജോഡികള്‍ക്ക് ഉച്ചകഴിഞ്ഞുമായിരുന്നു ക്ലാസുണ്ടായിരുന്നത്. സി ഡിവിഷനിലെ അഭിനന്ദ് പ്രസാദ്, അഭിമന്യു പ്രസാദ് എന്നിവരാണ് രണ്ടാം ജോഡി. ബി ഡിവിഷനില്‍ എല്‍.ബി രോഹിണി, എല്‍.ബി രോഹിത് എന്നിവരാണ് ഇരട്ടകള്‍. കോന്നി എല്‍.പി.എസില്‍ ഒന്നാം ക്ലാസില്‍ 125 പേരാണ് ആകെയുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകും ; അധ്യാപകര്‍

0
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്നെ അറിയിച്ചിട്ടില്ല ; ഗവര്‍ണര്‍

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍...

വോട്ടിങ് ശതമാന ആരോപണം ; ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്

0
ഡല്‍ഹി: വോട്ടിങ് ശതമാനത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ...

ഗജുവാക്ക മണ്ഡലത്തിൽ ഇന്ത്യ സംഘത്തിന്‍റെ സ്ഥാനാർത്ഥി ഒരു രാഷ്ട്രീയക്കാരനല്ല ; സിപിഎം സ്ഥാനാർഥിയായി...

0
വിശാഖപ്പട്ടണം: ആന്ധ്രപ്രദേശിൽ മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാഖപ്പട്ടണം ഗജുവാക്ക...