അരീക്കോട് : മുണ്ടമ്പ്ര വലിയകല്ലിങ്ങലില്‍ പൂങ്കുടി തോട്ടില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. വലിയ കല്ലിങ്ങല്‍ മുച്ചിതോട്ടത്തില്‍ തൃക്കളത്ത് ലുക്മാന്റെ മകന്‍ മുഹമ്മദ് ഫമീല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് കൂട്ടുകാരുമായി പൂങ്കുടി തോട്ടില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടത്.
കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ പിന്നീട് സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരീക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോർട്ടത്തിൽ ശേഷം മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ കബറടക്കി. മാതാവ്: ബുഷ്‌റ സഹോദരിമാര്‍ :അന്‍ഷ മെഹ്റിന്‍, ഫിന ഫാത്തിമ. പടം :മുഹമ്മദ് ഫമീല്‍