കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അരീക്കോട് : മുണ്ടമ്പ്ര വലിയകല്ലിങ്ങലില്‍ പൂങ്കുടി തോട്ടില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. വലിയ കല്ലിങ്ങല്‍ മുച്ചിതോട്ടത്തില്‍ തൃക്കളത്ത് ലുക്​മാന്‍റെ മകന്‍ മുഹമ്മദ് ഫമീല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് കൂട്ടുകാരുമായി പൂങ്കുടി തോട്ടില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടത്.

കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ പിന്നീട് സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരീക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോർട്ടത്തിൽ ശേഷം മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ കബറടക്കി. മാതാവ്: ബുഷ്‌റ സഹോദരിമാര്‍ :അന്‍ഷ മെഹ്റിന്‍, ഫിന ഫാത്തിമ. പടം :മുഹമ്മദ് ഫമീല്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...