കണ്ണൂര്‍ : വയലില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഏച്ചൂര്‍ മാവിലച്ചാലിലെ സിനോജിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റമോര്‍ട്ടം നടത്തിയ സര്‍ജന്റെ മൊഴിയാണ് ഇതിന് കാരണം. ജൂണ്‍ മാസം 22നാണ് സിനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലില്‍ ആണ് സിനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ക്ഷതമേറ്റിറ്റുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ മൊഴിയില്‍ നിന്ന് സിനോജിന് നാട്ടില്‍ ശത്രുക്കള്‍ ആരും തന്നെയില്ലെന്ന് പോലീസിന് വ്യക്തമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ എഴുപതിലധികം പേരെ ചോദ്യം ചെയ്തു.