കേരള ഫോക് ലോർ അക്കാദമി അവാർഡ് ; ഇലന്തൂർ പടയണിയിൽ നിന്ന് രണ്ട് കലാകാരന്മാർക്ക് സർക്കാരിന്റെ  അംഗീകാരം‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഫോക് ലോർ അക്കാദമിയുടെ 2018ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇലന്തൂർ പടയണിയിൽ നിന്ന് രണ്ട് കലാകാരന്മാർക്ക് സർക്കാരിന്റെ  അംഗീകാരം‌ ലഭിച്ചു.

നാടൻ കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി സർക്കാർ നൽകുന്ന അവാർഡ്‌ കെ അശോക് കുമാറിനും യുവപ്രതിഭാ പുരസ്കാരം ഇലന്തൂർ പടയണിയിലെ യുവ കലാകാരൻ അനീഷ് വി നായർക്കുമാണ്.  പ്രകൃതിയുടെ മുഖം പാളക്കോലങ്ങളിൽ, പടേനിയിലെ കാണാപ്പുറങ്ങൾ, കാലൻകോലത്തിന്റെ അർത്ഥതലങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പടയണി പാട്ടുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അശോക് കുമാർ 15 വർഷമായി ഇലന്തൂർ ശ്രീദേവി പടയണി സംഘത്തിന്റെ പ്രസിഡന്റാണ്‌. നിരവധി ക്ഷേത്രങ്ങളിലും സാംസ്കാരിക മേഖലകളിലും സ്കൂളുകളിലും കോളേജുകളിലും പടയണി അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നുണ്ട് .

യുവപ്രതിഭാ പുരസ്കാരം നേടിയ അനീഷ് വി നായർ സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് അംഗവും പരിസ്ഥിതി പ്രവർത്തകനുമാണ്‌. അനീഷിന്റെ നേതൃത്വത്തിൽ സഹസ്രവൃക്ഷായനം എന്ന പദ്ധതിയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിച്ചു കൊണ്ടിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...