തിരുവനന്തപുരം : സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരന്‍ പറഞ്ഞു. സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണെന്നും സുധാകരൻ വ്യക്തമാക്കി. സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ല. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി സിപിഐഎമ്മിന് തന്നെ ഭീഷണി. മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണ്.
ഇവിടെ വന്ന് സീറ്റ് പിടിച്ച് പോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാട് മുടിച്ചെന്നും അദ്ദേഹം പറഞ്ഞു. 8 വര്‍ഷം ഭരിച്ച പിണറായി വിജയന്‍ ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നാട്ടില്‍ മത്സരിച്ചപ്പോള്‍ പോലും എനിക്ക് ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടി. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതുകൊണ്ടാണ് എനിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കിട്ടിയത്. ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പണം കൊള്ളയടിക്കാന്‍ മാത്രം അറിയാം.
കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ട ജീവിയെ പോലെയാണ്. പിണറായി ജയിലില്‍ പോകാത്തത് ബിജെപിയുടെ സഹായം കൊണ്ട് സുധാകരന്‍ പറഞ്ഞു. പിണറായിയുടെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു. എല്ലാവരും ഖേദം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ നാവ് താണുപോയോയെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയന്റെ സ്വഭാവമാണ് പി പി ദിവ്യക്കെന്നും ദിവ്യ വേദിയിലേക്ക് കേറിവന്നത് കുതിര വരുന്നത് പോലെയാണെന്നും സുധാകരന്‍ പറഞ്ഞു.