മാന്നാർ : ബുധനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രൈമറി ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഓൺലൈൻപഠനത്തിനായി സ്കൂളിൽനിന്ന് മൊബൈൽ നൽകിയിരുന്നു.
എന്നാൽ ഓൺലൈൻ ക്ലാസുകളിൽ സ്ഥിരമായി പെൺകുട്ടി പങ്കെടുക്കാതിരുന്നതിനെത്തുടർന്ന് തിരക്കിച്ചെന്ന അധ്യാപകർ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ അശ്ലീലദൃശ്യങ്ങൾ കാണുകയും തുടർന്ന് പെൺകുട്ടിയോടു വിവരങ്ങൾ ചോദിച്ചപ്പോൾ പീഡനവിവരം പറയുകയുമായിരുന്നു. അധ്യാപകരുടെ പരാതിയെത്തുടർന്നാണ് യുവാവിനെ മാന്നാർ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.