ദേശീയ റോളർ സ്കെറ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുത്ത് സഹോദരിമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന റോളർ സ്കെറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സഹോദരിമാർ ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. പയ്യനാമൺ ചാങ്കൂർ മുക്ക് കൂത്തിനേത്ത് മണ്ണിൽ ജോർജ്ജ് വർഗീസിന്റെയും ഗ്ലിൻസി മാത്യുവിന്റെയും മക്കളായ എയ്ഞ്ചലിൻ ഗ്ലോറി ജോർജ്ജ്, ഐറിൻ ഹന്ന ജോർജ്ജ് എന്നിവരാണ് അടുത്ത മാസം 22 മുതൽ അടുത്ത മാസം ചെന്നൈയില്‍ നടക്കുന്ന ദേശീയ റോളർ സ്കെറ്റിങ് മത്സരത്തിൽ പങ്കെടുക്കുക. കഴിഞ്ഞ മൂന്ന്, നാല് തീയതികളായിലായി പാലക്കാട്ട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആണ് ഈ നേട്ടം കൈവരിച്ചത്.

ആർടിസ്റ്റിക് വിഭാഗത്തിൽ പതിനേഴുവയസിനു മുകളിൽ ഉള്ളവരുടെ മത്സരത്തിൽ രണ്ട് സ്വർണ്ണമാണ് എയ്ഞ്ചലിൻ സ്വന്തമാക്കിയത്. കോട്ടയം സി എം എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് എയ്ഞ്ചലിൻ. ആർട്ടിസ്റ്റിക് വിഭാഗത്തിൽ പതിനാല് വയസിനുമുകളിലുള്ളവരുടെ മത്സരത്തിൽ ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നേടിയ ഐറിൻ ഹന്ന ജോർജ് കോന്നി കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിൽ റോളർ സ്കെറ്റിങ് മുൻ ലോക ചാമ്പ്യനായ അഭിത് അമൽ രാജിന്റെ മികച്ച പരിശീലനം ആണ് ഈ നേട്ടത്തിന് പിന്നിൽ. സുജ രാജൻ, ബിജു രാജൻ എന്നിവരാണ് മറ്റ് പരിശീലകർ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...