പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ വിദ്യാർത്ഥിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. മഠത്തില്‍ ആറ് വര്‍ഷമായി സിസ്റ്റർ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിനി ആണ് കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ് മരിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനി കിണറ്റില്‍ വീണു മരിച്ച സംഭവം ; കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
RECENT NEWS
Advertisment