ഭാര്യയും കാമുകനും ചേര്‍ന്ന് ഉറങ്ങി കിടന്നിരുന്ന ഭര്‍ത്താവിനെ കൊന്നു ; ചീത്തപ്പേര് കൊറോണയക്ക്‌

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭാര്യയും കാമുകനും ചേര്‍ന്ന് ഉറങ്ങികിടന്നിരുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. 46 വയസ്സുള്ള ശരത് ദാസാണ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാനാണ് അനിത എന്ന മുപ്പതുകാരി ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച്‌ കൊന്നത്. കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് മരിച്ചത് കൊവിഡ് ബാധിച്ചാണെന്നാണ് യുവതി അയല്‍വാസികളോട് പറഞ്ഞിരുന്നത്. കൊവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. അശോക് ദാസ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അനിത കുറ്റസമ്മതം നടത്തിയത്. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്നുമാണ് അനിത കുറ്റസമ്മതം നടത്തിയത്. കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനിത പോലീസിന് നല്‍കിയ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...