24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. കേരളം, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡീഷ, ആന്‍ഡമാന്‍നിക്കോബാര്‍ എന്നി സംസ്ഥാനങ്ങളിലും ദാമന്‍ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ രോഗികളില്ലാത്തത്.

3,561 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി ഏറെ മെച്ചമാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മൂലമുള്ള മരണനിരക്ക് 3.3 ശതമാനം. രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ശതമാനവുമാണ്. 1,084 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 327 പൊതുമേഖലാ ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കൊവിഡ് ടെസ്റ്റുകള്‍ ദിവസേന നടത്തുന്നുണ്ട്. ഇതുവരെ 13,57,442 ടെസ്റ്റുകള്‍ രാജ്യത്തിനകത്ത് നടത്തി. രാജ്യത്തെ 180 ജില്ലകളില്‍ ഏഴ് ദിവസമായി പുതിയ കൊവിഡ് കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...