കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിച്ചു : നാളെ മുതല്‍ ഇന്ത്യയിലേയ്ക്കുള്ള വിമാന സര്‍വീസ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള  വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് നാളെ മുതല്‍ വന്ദേഭാരത് പദ്ധതി പ്രകാരം കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും പുറപ്പെടും. കുവൈത്തില്‍ നിന്നും കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിലെത്തും. ഹൈദരാബാദിലേക്ക് രാവിലെ 11.25 നാണു വിമാനം പുറപ്പെടുക. ഈ വിമാനം വൈകീട്ട് 6.30 നു ഹൈദരാബാദിലെത്തും.

ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യവിമാനം കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദ് ‌ചെയ്തിരുന്നു. ഈ വിമാനമാണ് നാളെ പുറപ്പെടുക. ഇതിനു പുറമെ കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സര്‍വീസ് നടത്തും. കുവൈത്തില്‍ നിന്നും ഇന്ത്യക്കാരായ പൊതുമാപ്പ് യാത്രക്കാരെ കൊണ്ടു പോവുന്നതുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നും വരുന്ന യാത്രാവിമാനങ്ങള്‍ക്ക് കുവൈത്ത് അധികൃതര്‍ അനുമതി നല്‍കാതിരുന്നത്.

പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തിരക്കിട്ട് ചര്‍ച്ച നടത്തി വരികയായിരുന്നു. പൊതുമാപ്പ് യാത്രക്കാരുടെ വിഷയത്തില്‍ ഇന്ത്യയില്‍ നിന്നും അനുകൂല മറുപടി ലഭിച്ചതിനെ തുടര്‍ന്നാണു പ്രശ്‌നത്തിനു പരിഹാരമുണ്ടായതെന്നാണ് സൂചന. കൊച്ചിയിലേക്ക് 80 ദിനാറാണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തില്‍ നിന്നും ആദ്യ ഏഴു ദിവസങ്ങളില്‍ കേരളത്തിലേയ്ക്കു രണ്ട് വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. നാളത്തെ കൊച്ചി സര്‍വീസിനു പുറമെ കോഴിക്കോട്ടേയ്ക്ക് 13 നാണ്  അടുത്ത വിമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുവർണ്ണയുടെ തിരോധാനം : അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി

0
കോന്നി : കലഞ്ഞൂർ സ്വദേശിനി സുവർണ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ...

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...