Monday, May 20, 2024 2:23 pm

ഇത് ഇന്ത്യയില്‍ തന്നെയാണോ ? സഞ്ചാരികളെ വിസ്മയിപ്പിച്ച് സിസു തടാകം

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍ പ്രദേശിലെ ലഹൗള്‍ പ്രദേശത്തെ സിസു തടാകം. കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് കിടക്കുന്ന തടാകത്തിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 12,000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിസു തടാകവും പരിസരവും മഞ്ഞില്‍ പൊതിഞ്ഞിരിക്കുകയാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മഞ്ഞ് കാഴ്ചകള്‍ക്ക് സമാനമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍. ദിവസങ്ങള്‍ക്ക് മുൻപ് ഇവിടത്തെ താപനില മൈനസ് 15 ഡിഗ്രി വരെ താഴ്ന്നിരുന്നു. ഇതിന് ശേഷമാണ് തടാകത്തിലെ ജലത്തിന് മുകളില്‍ ഐസ് പാളി രൂപപ്പെട്ടത്. തടാകം തണുത്തുറഞ്ഞതോടെ ഈ പ്രദേശത്തിന്റെ രൂപം തന്നെ മാറി. ഇതോടെ നിരവധി സഞ്ചാരികളും ഇവിടേക്ക് എത്തി.

മറ്റ് ഹിമാലയൻ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിമാചലിലെ പല സ്ഥലങ്ങളിലും തെളിഞ്ഞ ആകാശമാണ് കാണപ്പെട്ടത്. ഇതോടെ നിരവധി സഞ്ചാരികളാണ് ശൈത്യകാലം ആസ്വദിക്കാനായി ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഐസ് സ്കേറ്റിങ് ഉള്‍പ്പടെയുള്ള മത്സരങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്. ചന്ദ്ര നദിക്കരയിലെ സിസു തടാകം അടല്‍ ടണല്‍ ഉദ്ഘാടനം ചെയ്തതോടെ വിനോദ സഞ്ചാരം ഉണര്‍ന്ന പ്രദേശങ്ങളിലൊന്നാണ് സിസു ഗ്രാമം. മണാലിയില്‍ നിന്നും നാല്‍പ്പത് കിലോമീറ്ററില്‍ താഴെയാണ് സിസുവിലേക്കുള്ള ദൂരം. ലഹൗള്‍ താഴ്വരയിലാണ് സിസു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബുദ്ധമത വിശ്വാസികളാണ് സിസു ഗ്രാമവാസികളില്‍ ഭൂരിപക്ഷവും. സിസുവില്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യങ്ങളുമുണ്ട്. ചന്ദ്ര നദിയുടെ തീരത്താണ് മനുഷ്യ നിര്‍മിത തടാകമായ സിസു തടാകം സ്ഥിതി ചെയ്യുന്നത്. വലിയൊരു കണ്ണാടിയെ പോലെ തോന്നിക്കുന്ന ഈ തടാകം പ്രകൃതിഭംഗികൊണ്ട് ആരെയും ആകര്‍ഷിക്കും. സിസു ഗ്രാമത്തില്‍ നിന്നും വാഹനത്തിലും പടികള്‍ കയറിയും സിസു തടാകത്തിലേക്ക് എത്താനാകും. സിസുവിലെ മനോഹരമായ കാഴ്ചകളിലൊന്ന് സിസു വെള്ളച്ചാട്ടമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

0
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം...

പുല്ലാട് ഇരപ്പൻതോട്ടിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്കുനിലച്ചു

0
പുല്ലാട് : ഇരപ്പൻതോട്ടിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്കുനിലച്ചു. പി.ഐ.പി.കനാലിന്റെ താഴെക്കൂടി ഒഴുകുന്ന...

സ്ഥിരം അപകടമേഖലയായി പുരിയിടത്തിൻകാവ് ജംഗ്ഷന്‍

0
പുല്ലാട് : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലെ പുരിയിടത്തിൻകാവ് ജംഗ്ഷനും ചാലുവാതിലിനുമിടയിൽ...

ജാതീയ അധിക്ഷേപം : സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

0
കൊച്ചി : നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി....