Tuesday, June 25, 2024 10:13 pm

ശിവഗിരി തീർത്ഥാടന പദയാത്ര പത്തനംതിട്ട ജില്ലയിൽ നിന്നും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നിന്നും സ്ഥിരമായി നടത്തിവരുന്ന തീർത്ഥാടന പദയാത്ര പത്തനംതിട്ട എസ് എൻ ഡി പി യൂണിയനിൽ പെട്ട അതുമ്പുംകുളം ഗുരു ക്ഷേത്രത്തിൽ നിന്നും ഡിസംബർ 26 നു ആരംഭിച്ചു സ്ഥിരം മേഖലകളായ കോന്നി, വകയാർ , കലഞ്ഞൂർ, പത്തനാപുരം, പിറവന്തൂർ, പുനലൂർ, ഏരൂർ, അഞ്ചൽ, പള്ളിക്കൽ വഴി ഡിസംബർ 30നു ശിവഗിരി മഹാസമാധിയിൽ സമാപിക്കും. ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെ ഭാഗമായി 90 പദയാത്രികർ പങ്കെടുക്കും.

പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന ശിവഗിരി തീർത്ഥടക സംഘത്തിന്റെ നേതൃത്വത്തിൽ ശ്രീ.സി കെ വിദ്യാധരൻ ( മുഖ്യ രക്ഷാധികാരി ), ശ്രീമതി പി കെ ലളിതമ്മ, കെ കെ രവി പഞ്ചായത്ത്‌ അംഗം, തിരുവല്ല യൂണിയൻ (രക്ഷാധികാരികൾ ), അഡ്വ കെ. എൻ. സത്യാനന്ദപണി ക്കർ(ചെയർമാൻ ), ശ്രീ സി.എസ്.വിശ്വംഭരൻ (വർക്കിംഗ് ചെയർമാൻ ), അഡ്വ പി സുധീഷ്കുമാർ, അഡ്വ എൻ. പ്രേകുമാർ, ശ്രീ കെ. വി. നാരായണൻ പ്രസിഡന്റ്‌, എസ് എൻ ഡി പി ശാഖ വെച്ചൂച്ചിറ (വൈസ് ചെയർമാന്മാർ ) ശ്രീ പി. എസ് .ലാലൻ പ്രസിഡന്റ്‌, എസ് എൻ ഡി പി ശാഖ, കിഴക്കൻ മുത്തൂർ (ജനറൽ കൺവീനർ ) എൻ സുരേഷ് സെക്രട്ടറി, എസ് എൻ ഡി പി ശാഖ, അതുമ്പുംകുളം (കൺവീനർ ), ശ്രീ മനോജ്‌ ജോയി, ശ്രീ.പി സുനിൽകുമാർ, ശ്രീ.പ്രസന്നൻ നെടുമ്പ്രം, , ശ്രീമതി ഉഷ മോഹൻ, ശ്രീമതി ജയശ്രീ തമ്പി, ശ്രീ രമേശൻ കലഞ്ഞൂർ കുമാരി ശ്യാമ ശിവൻ ( ജോ. കൺവീനേർസ് ) ശ്രീ എൻ.കെ സോമസുന്ദരൻ വൈസ് പ്രസിഡന്റ് എസ് എൻ ഡി പി ശാഖ മൈലാടുംപാറ (ഓർഗനൈസർ) ശ്രീ വി കെ രാജഗോപാൽ റാന്നി, ശ്രീ സനൽ നാരങ്ങാനം (മീഡിയ കൺവീനേർസ് ) ശ്രീ പി ജി ഓമനക്കുട്ടൻ (ഖജാൻജി )എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റി പദയാത്രയുടെ സംഘടനം നിർവഹിക്കുന്നു. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക. ഫോട്ടോ, അഡ്രസ്സ്, വയസ്സ്, ഫോൺ നമ്പർ, എന്നിവ നൽകണം. കൂടുതൽ വിവരങ്ങൾക്കു സി എസ് വിശ്വംഭരൻ 7034174597, 9447093597. പി എസ് ലാലൻ 9447026928, എൻ കെ സോമസുന്ദരൻ 9744507178, എൻ സുരേഷ് 944711278

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മകളുടെ കാലിന് കമ്പിവടിക്കടിച്ച് ഗുരുതര പരിക്കേൽപിച്ച പിതാവ് അറസ്റ്റിൽ

0
ചെങ്ങന്നൂർ : 36 വയസ്സുള്ള വിധവയായ മകള്‍ കുടുംബവീട്ടിൽ തന്നെ താമസിക്കുന്നതിലുള്ള...

പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം

0
റാന്നി: പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം. കഴിഞ്ഞ തിങ്കൾ...

കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ടവർക്കുള്ള തിരിച്ചടി – അഡ്വ. പ്രവീൺ കുമാർ

0
മനാമ : കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത...

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്തു മോദി സർക്കാർ : സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മോദിസർക്കാർ കച്ചവടം ചെയ്തെന്ന് ഡി.സി.സി പ്രസിഡന്റ്...