ശിവഗിരിയിലും സമീപപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശിവഗിരിയിലും സമീപ പ്രദേശങ്ങളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. 89-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശിവഗിരിയിലും സമീപപ്രദേശങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളന്റിയര്‍മാര്‍ക്കും താമസിക്കുന്നതിനായി വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ എച്ച്‌.എസ്, വര്‍ക്കല ഗവണ്‍മെന്റ് എല്‍.പി.എസ്, ഞെക്കാട് ഗവണ്‍മെന്റ് എച്ച്‌.എസ്.എസ്, ചെറുന്നിയൂര്‍ ഗവണ്‍മെന്റ് എച്ച്‌.എസ്, വര്‍ക്കല ശ്രീനിവാസപുരം ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശിവഗിരി തീര്‍ത്ഥാടന കാലയളവായ ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. തീര്‍ത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 31 ന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ഉത്തരവില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...