Friday, April 19, 2024 9:08 pm

ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ 2023 ജനുവരി ഒന്നു വരെ നടത്താന്‍ തീരുമാനമായി. ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെ തീര്‍ത്ഥാടന കാലമായിരിക്കും. വി.ജോയ് എം.എല്‍.എ, മഠാധിപധികള്‍, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ശിവഗിരി മഠത്തില്‍ യോഗം ചേര്‍ന്നു.

Lok Sabha Elections 2024 - Kerala

കൊവിഡ് നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ വലിയ തീര്‍ത്ഥാടക പ്രവാഹമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങള്‍ നടത്തും. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ തൊണ്ണൂറാം വാര്‍ഷികമെന്ന പ്രത്യേകതക്കൊപ്പം സര്‍വ്വമത പാഠശാലയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന ചടങ്ങും ഇതോടനുബന്ധിച്ച്‌ നടക്കും. ഡിസംബര്‍ 20 മുതല്‍ ശിവഗിരിയില്‍ വിവിധ സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.

തീര്‍ത്ഥാടനത്തിനു മുന്നോടിയായി മഠത്തിലേക്കുള്ള റോഡുകളിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കും. വശങ്ങളിലെ കാടുകളും യാത്രാ തടസമുണ്ടാക്കുന്ന ഉണങ്ങിയ മരങ്ങളും മറ്റും മുറിച്ചു മാറ്റുകയും ചെയ്യും. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചു നടക്കുന്ന തീര്‍ത്ഥാടനത്തില്‍ വര്‍ക്കല മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടിവെള്ള വിതരണത്തിനായി കൃത്യമായ ഇടങ്ങളില്‍ ടാങ്കുകളും ടാപ്പുകളും ജലവിഭവ വകുപ്പ് സ്ഥാപിക്കും.100 പോയിന്റുകളില്‍ ഗതാഗത സുരക്ഷയ്ക്കും മറ്റു സേവനങ്ങള്‍ക്കുമായി 500 പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും.

കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കൊപ്പം വിവിധ വാഹനങ്ങളുടെ പാര്‍ക്കിംഗിനായി പ്രത്യേകം സൗകര്യവുമുണ്ടാകും. വൈദ്യുതി, വെളിച്ചം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കും. ആംബുലന്‍സ്, അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ ഡോക്ടര്‍മാരുടെ ഇരുപത്തിനാലു മണിക്കൂര്‍ സേവനം എന്നിവയുമുണ്ടാകും. എക്സൈസ്, ഭക്ഷ്യസുരക്ഷ, അളവുതൂക്ക വിഭാഗം, അഗ്നി രക്ഷാ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവുമുണ്ടാകും. വിവിധ കച്ചവട സ്ഥാപനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശന സ്‌റ്റാളുകളും തീര്‍ത്ഥാടനത്തിന് മാറ്റുകൂട്ടും.

ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , സെക്രട്ടറി സ്വാമി ഋതംബരാനന്ദ , തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമിവിശാലാനന്ദ എന്നിവര്‍ക്കൊപ്പം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...

വിഎഫ്സി പ്രവര്‍ത്തനം നാളെ (20) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...