ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തി. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. 40 പേരാണ് മേല്‍ശാന്തിക്കായി അപേക്ഷ സമര്‍പ്പിച്ചത് അതില്‍ 33പേര്‍ കൂടിക്കാഴ്ചക്കായി ഹാജരായി. യോഗ്യരായ 28 പേരില്‍ നിന്നും നറുക്കിട്ടെടുത്താണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ഈ മാസം 31 ന് ഇപ്പോഴത്തെ മേല്‍ശാന്തിയുടെ കാലാവധി പൂര്‍ത്തിയാക്കി ഏപ്രില്‍ 1 മുതല്‍ പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.

പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുന്നത് സാധാരണ നിലവിലുള്ള മേല്‍ശാന്തി കക്കാട് കിരണ്‍ ആനന്ദാണ്. എന്നാല്‍ നറുക്കെടുപ്പ് ദിവസം അദ്ദേഹത്തിന് 10 ദിവസത്തെ വാലായ്മ വന്നതിനാല്‍ ഉച്ചപൂജ നിര്‍വ്വഹിച്ച ക്ഷേത്രം ഓതിക്കനാണ് നറുക്കെടുത്തത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആര്‍ ഗോപിനാഥ്, വി.ജി.രവീന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...