തിരുവനന്തപുരം : നിലവിലുള്ള ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലിംഗസമത്വം ലിംഗാവബോധം, ലിംഗനീതി എന്നിവ അടിസ്ഥാനമാക്കിയുള്ള പുരോഗമന ആശയങ്ങളിലൂന്നിയാണ് മിക്സഡ് സ്‌കൂളുകള്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളുകള്‍ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കും. അധ്യാപക രക്ഷാകര്‍തൃ സമിതി, സ്‌കൂള്‍ അധികൃതര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടിയാലോചിച്ച് ആവശ്യപ്പെടുന്നപക്ഷം ഇത്തരം സ്‌കൂളുകള്‍ മിക്സഡ് വിഭാഗത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളാക്കി മാറ്റുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
RECENT NEWS
Advertisment