കൊച്ചി: എം. ശിവശങ്കറിന്റെ അറസ്റ്റ് താമസിക്കാന്‍ കാരണമായത് ഡിജിറ്റല്‍ രേഖകള്‍ ഡീ കോഡ് ചെയ്ത് കിട്ടാനുണ്ടായ താമസം. കസ്റ്റംസായിരുന്നു ശിവശങ്കറിന്റെ ഫോണ്‍ രേഖകളും മറ്റും കണ്ടെടുത്തത്. ഇത് സി-ഡാക്കിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.
അയച്ച രേഖകള്‍ പരിശോധിച്ച് സി-ഡാക്കില്‍ നിന്ന് വിവരങ്ങള്‍ കിട്ടിയത് രണ്ടാഴ്ച മുന്‍പാണ്. ഇത് പരിശോധിച്ച ശേഷമാണ് ശിവശങ്കര്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന നിഗമനത്തില്‍ അവസാനം അന്വേഷണ സംഘം എത്തി.
ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ട് മേല്‍നോട്ടം വഹിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇത്തരത്തില്‍ ആയുധവും എത്തിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലിലാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍.