മുഖ്യമന്ത്രിയും പാർട്ടിയും പച്ചക്കള്ളം ആവർത്തിക്കുന്നു : സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് നടത്തിയ ഇരട്ട അറസ്റ്റിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും മറുപടി പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിയും മുഖ്യമന്ത്രിയും പച്ചക്കള്ളം ആവർത്തിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് സംഘം എത്തിയെന്ന ആരോപണത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. മുഖ്യമന്ത്രി ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്നു. പിന്നീടത് ഒഴിവാക്കുകയായിരുന്നു. സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ കാണാനുള്ള ഒരു ഐ ഫോൺ എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ലൈഫ് മിഷൻ സിബിഐ അന്വേഷണം അട്ടിമറിക്കാൻ നീക്കമാണ് നടക്കുന്നത്.

അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയത് കൊണ്ടാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎം കേന്ദ്ര കമ്മറ്റി ജഢ വസ്തുവായി. പാർട്ടിയും സർക്കാരും കളങ്കപ്പെട്ടു. മുഖ്യമന്ത്രി രാജിവെച്ചൊഴിയണം’. നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രൻരെ പരസ്യവിമർശനത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന ഗൗരവകാര്യങ്ങളിൽ മാത്രം പ്രതികരിക്കും. പാർട്ടികാര്യങ്ങളിൽ പരസ്യപ്രതികരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...