മുംബയ്: പാര്‍ട്ടിയെ അധിക്ഷേപിച്ച മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയ്ക്ക് മറുപടി നല്‍കി ശിവസേന വക്താവ് നീലം ഗോറെ. ശിവസേനയെ ‘ശവസേന’ എന്നായിരുന്നു അമൃത വിളിച്ചത്.
സ്വന്തം പേരിലെ ആദ്യാക്ഷരം മാറ്റിയാല്‍ അമൃത വെറും മൃതയാകുമെന്ന് നീലം ഗോറെ പറഞ്ഞു. എല്ലാ വാക്കുകളും പ്രധാനപ്പെട്ടതാണെന്നും അര്‍ത്ഥം മനസിലാക്കി വേണം പ്രയോഗിക്കാനെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്കാലത്ത് ഇത്തരം മോശം ചിന്തകള്‍ മനസില്‍ നിന്ന് കളയണമെന്നും അദ്ദേഹം ഉപദേശിച്ചു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ശിവസേനയുടെ പ്രകടത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അമൃതയുടെ ‘ ശവസേന’ പരാമര്‍ശം.
‘നിങ്ങളുടെ പേരിലുള്ള ‘എ’ എന്ന വാക്ക് ‘മൃത’ അവസ്ഥയിലേക്ക് (മറാത്തിയില്‍ മരിച്ചു) പോകാന്‍ അനുവദിക്കരുത്. നിങ്ങളുടെ പേരില്‍ അമൃത എന്ന പേരില്‍ ‘എ’യുടെ പ്രാധാന്യം മനസ്സിലാക്കുക. ദീപാവലി ആഘോഷവേളയില്‍ നിങ്ങളുടെ മനസില്‍ മോശം ചിന്തകള്‍ കൊണ്ടുവരരുത്’-അദ്ദേഹം പറഞ്ഞു.